ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തിയ ശ്രീശാന്തിന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോ വൈറല്‍. ഐപിഎല്‍ താരലേലത്തിന്റെ ഷോര്‍ട്ട് ലിസ്റ്റ് പട്ടികയില്‍ നിന്ന് പുറത്തായ സംഭവുമായി കൂട്ടിച്ചേര്‍ത്തായിരുന്നു ശ്രീയുടെ വീഡിയോ.
എന്നെ ജയിക്കാന്‍ കഴിയില്ല. തിരിച്ചുവരും. ലേറ്റസ്റ്റായി തിരികെ വരും. ഞാന്‍ വിട്ടുകൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്തായാലും വരു. ശ്രീ തിരിച്ചുവരും. ഒരിക്കലും തോല്ക്കാന് തീരുമാനിച്ചിട്ടില്ല.
എന്നാണ് ശ്രീശാന്ത് വീഡിയോയില്‍ പറയുന്നത്. തമിഴിലും ഇംഗ്ലീഷിലുമാണ് താരത്തിന്റെ വാക്കുകള്‍. തമിഴ് ഗാനത്തിന്റെ അകമ്പടിയും വാക്കുകള്‍ക്കുണ്ട്. കാറിലിരുന്ന് ചെറിയ ഡാന്‍സും താരം ചെയ്യുന്നുണ്ട്.
അതേസമയം വീഡിയോയ്ക്ക് പിന്നാലെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. ഐപിഎല്ലിലെ ഷോര്‍ട്ട് ലിസ്റ്റ് പട്ടികയില്‍ നിന്ന് പുറത്തായതിന് പിന്നാലെ ശ്രീയുടെ ‘കിളി പോയെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നേരത്തെ അവസാന നിമിഷം ക്രിസ് ഗെയിലിനെപ്പോലെ തനിക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക