തമിഴ്നാട്ടില്‍ നവജാതശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍ .ഉത്തപ്പനായ്ക്കനൂര് പാറപ്പട്ടിയില് ചിന്നസ്വാമി-ശിവപ്രിയങ്ക ദമ്പതികളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഇവര്‍ക്ക് മൂന്നാമത്തെ പെണ്‍കുഞ്ഞ് ജനിച്ചത് ഫെബ്രുവരി പത്തിനാണ് . ഇതോടെ കുഞ്ഞിനെ കൊല്ലാനായി ഇവര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി പറഞ്ഞ് രക്ഷിതാക്കള്‍ കുട്ടിയെ ഉസിലംപട്ടി ഗവ. ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുഞ്ഞ് നേരത്തെ മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
വെള്ളിയാഴ്ച മധുര ഗവ. രാജാജി ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയെ മനപ്പൂര്‍വം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക