ദൃശ്യം 2 റിലീസ് ചെയ്തതിന് പിന്നാലെ ജീത്തു ജോസഫിന് ആരധകരുടെ അഭിനന്ദന ട്രോള്‍ പൂരമാണ്. ഇപ്പോള്‍ സംവിധായകന് മിധുന് മാന്വല്‍ തോമസും ജീത്തു ജോസഫിന് പ്രശംസയുമായി എത്തിയിരിക്കുകയാണ്. ജീത്തു ജോസഫ് തിരക്കുള്ള സിനിമാക്കാരനായത് നന്നായി. ഇല്ലെങ്കില്‍ പണി പാളിയേനെ എന്ന അര്‍ത്ഥത്തിലാണ് മിധുന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സിനിമ കണ്ട് നിരവധി പേരാണ് ജീത്തു ജോസഫ് സിനിമാക്കാരനായില്ലേല് ക്രിമിനല്‍ ആയേനെ എന്ന് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സമൂഹമാധ്യമത്തില്‍ വരുന്നുണ്ട്. മിധുനും അത്തരത്തിലുള്ള ഒരു ട്രോള്‍ അഭിനന്ദനം തന്നെയാണ് നടത്തിയിരിക്കുന്നത്.
‘സിനിമാക്കാരന് ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കില്‍.. സിവനേ..!! (സുരാജേട്ടന് JPG ) ജീത്തു ജോസഫ്.. ഇഷ്ടം’
https://www.facebook.com/MidhunManuelThomas/posts/269693481187664
പ്രതികരിക്കാൻ ഇവിടെ എഴുതുക