അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് മകന് സിംബ. ചിരഞ്ജീവി അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലറാണ് മേഘ്നയും കുഞ്ഞും ചേര്‍ന്ന് റിലീസ് ചെയ്തത്. സിംബയെ മടിയിലിരുത്തി അവനെ കൊണ്ട് ഫോണിലെ പ്ലേ ബട്ടണ്‍ അമര്‍ത്തിയാണ് മേഘ്ന ട്രെയിലര്‍ പുറത്തുവിട്ടത്.
സിംബ എന്നാണ് ചിരഞ്ജീവി സര്‍ജയുടെയും മേഘ്നയുടെയും മകന്റെ പേര്. ചിന്റു എന്നാണ് വിളിപ്പേര്. ചിത്രത്തിന്റെ ട്രെയ്ലറില് ആദ്യം മേഘ്ന ചിന്റുവിനെ കൊണ്ട് ട്രെയ്ലര് റിലീസ് ചെയ്യിക്കുന്നത് കാണാം.
രാജമാര്ത്താണ്ട എന്നാണ് ചിരഞ്ജീവിയുടെ അവസാന ചിത്രത്തിന്റെ പേര്. കെ. രാമനാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദീപ്തി സതിയാണ് നായിക. ചിരഞ്ജീവിക്ക് വേണ്ടി ചിത്രത്തില്‍ ഡബ് ചെയ്തിരിക്കുന്നത് സഹോദരന് ധ്രുവ് സര്‍ജയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക