ട്രാൻസ്പോർട്ട്ഡെമോക്രാറ്റിക് ഫെഡറേഷൻ കണ്ണൂർ യൂണി റ്റിന്റെ നേത്വത്വത്തിൽ കണ്ണൂർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിന് മുന്നിൽ ധർണാ സമരം സംഘടിപ്പിച്ചു. സ്വഫ്റ്റ് കമ്പനി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണ നടപ്പിലാക്കുക, പുതിയ ബസുകളിറക്കി K SR TC യെ ശക്തിപ്പെടുത്തുക, നൂറുകോടിയുടെ ആരോപണം ഉന്നതതല അന്വേഷണം നടത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ധർണാ സമരം.
കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കൂടാതെ ജില്ലാ പ്രസിഡൻറ് എ എൻ രാജേഷ് അധ്യക്ഷത വഹിച്ചു. ജയകുമാർ ചൂളിക്കണ്ടി, വി വി ശശീന്ദ്രൻ, എം കെ രവീന്ദ്രൻ, എം ഹാഷിം എ പി രവീന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക