മുടിയിൽ വ്യത്യസ്ത പരീക്ഷണം നടത്തിയിട്ടുള്ള ആളാണ് നടി പൂർണ്ണിമ ഇന്ദ്രജിത്. നീളൻ മുടിയിലും ചുരുളൻ മുടിയിലും പൂർണ്ണിമ വ്യത്യസ്ത തരം പരീക്ഷണങ്ങൾ ചെയ്തിട്ടുണ്ട്. ഒഇക്കഴിഞ്ഞ ദിവസം വളരെ വ്യത്യസ്തത പുലർത്തിയ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പൂർണ്ണിമ പങ്കിട്ടു. മുഖത്തും തലമുടിയിലും ഒരു ലേപനമുണ്ട്.
എന്നാൽ ചിത്രത്തിനൊപ്പം അതിന്റെ സീക്രട്ടും കൂടി പൂർണിമ പറയുന്നുണ്ട്. ഇതിനായി വേണ്ടത് ബെന്റോനൈറ്റ് ക്ലേ പൗഡർ അഥവാ മുൾട്ടാണി മിട്ടിയും, ആപ്പിൾ സിഡർ വിനെഗറും, കറ്റാർവാഴയുടെ ജെല്ലും, ഫിൽറ്റർ ചെയ്ത വെള്ളവുമാണ് .അര കപ്പ് മുൾട്ടാണി മിട്ടിയും നാല് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനെഗറും അൽപ്പം കറ്റാർവാഴയുടെ ജെല്ലും ഫിൽറ്റർ ചെയ്ത വെള്ളവും കൂടി കുഴച്ചെടുക്കുക.
നിങ്ങൾക്ക് യോജിച്ച പരുവത്തിൽ വേണം ഈ മിശ്രിതം തയാറാക്കാൻ.ഇത് തലമുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. ഒരു ഷവർ ക്യാപ് ധരിച്ച ശേഷം 10 അല്ലെങ്കിൽ 12 മിനിറ്റ് വരെ കാത്തിരിക്കാം. മുഴുവനും ഉണങ്ങുന്നതു വരെ കാക്കേണ്ടതില്ല.മോയിസ്ചറൈസ് ചെയ്യുന്നതിനൊപ്പം ഇത് അധികമുള്ള അഴുക്കിനെയും എണ്ണമിഴുക്കിനെയും വലിച്ചെടുക്കും. ഇത് ഒരു ഷാംപുവും കണ്ടീഷണറുമായി പ്രവർത്തിക്കും എന്ന് പൂർണിമ
പ്രതികരിക്കാൻ ഇവിടെ എഴുതുക