എസ്തര് അനിലിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രമാണ് ‘ദൃശ്യം’ സിരീസിലെ’അനുമോള്‍’. ‘ജോര്‍ജുകുട്ടി’യുടെ ഇളയമകളായ അനുവിന്റേത് ആദ്യഭാഗത്തില്‍ അതീവപ്രാധാന്യമുള്ള
വേഷമായിരുന്നു.
ആറ് വര്‍ഷത്തിനുശേഷം എത്തിയ ‘ദൃശ്യം 2’ഉും വന്‍ പ്രേക്ഷകപ്രീതി നേടുമ്പോള്എസ്തറിന്റെ കഥാപാത്രത്തോടുള്ള സ്നേഹവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എസ്തര്
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു താഴെയും ‘അനു’വിനോടാണ് ആരാധകരില്‍ ചിലര്‍ സംസാരിച്ചത്.
ബംഗളൂരുവില്‍ ഒരു പാര്‍ട്ടിക്കിടെ സുഹൃത്തുമൊത്തുള്ള ചിത്രങ്ങളാണ് എസ്തര് ഇന്സ്റ്റയിലൂടെപങ്കുവച്ചത്. ‘മീനചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ’ എന്ന ചോദ്യത്തിന് ‘നിങ്ങളാരുംപറഞ്ഞുകൊടുക്കേണ്ട’ എന്നാണ് എസ്തറിന്റെ മറുപടി. കൂട്ടത്തില്‍ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്ന
കമന്റുകളെ ചിരിച്ചു തള്ളുന്നുമുണ്ട് എസ്തര്.സിനിമയും പഠനവും ഒരുമിച്ച് കൊണ്ടുപോവുകയാണ് നിലവില്‍ എസ്തര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക