തിരുവനന്തപുരം: കൊടി സുനിക്കു കണ്ണൂര്‍ യാത്രയില്‍ ട്രെയിനിലെ ശുചിമുറിയില്‍ മദ്യസേവയ്ക്ക് സഹായമൊരുക്കിയ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.നന്ദാവനം സായുധ സേനാ ക്യാംപിലെ ഗ്രേഡ് എസ്ഐ ജോയ് കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്.
ആലപ്പുഴ, തൃശൂര്‍ എന്നിങ്ങനെ പല റെയില്‍വേ സ്റ്റേഷനിലും ഇവര്‍ക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും ഇവര്‍ എത്തിച്ച് നല്‍കിയെന്നാരോപണം. ട്രെയിനിലെ ശുചിമുറിയിലിരുന്നായിരുന്നു സേവ.ചില സ്റ്റേഷനില്‍ എസി വിശ്രമ കേന്ദ്രത്തിലും പ്രതികള്‍ കയറി. തിരുവനന്തപുരത്ത് നിന്ന് മുതല്‍ പ്രതികള്‍ മദ്യപിച്ചതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക