മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി 38 കാരനായ താരം അറിയിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ടി-20 താരം കളിച്ചിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് നേടിയ 2007 ലോക ടി-20യിലും 2011 വേള്‍ഡ് കപ്പ് ടീമിലും അംഗമായിരുന്നു.
ട്വിറ്ററിലൂടെ പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് ഇര്ഫാന് പഠാന്റെ സഹോദരന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പിലും പങ്കെടുക്കാന്‍ സാധിച്ചതും സച്ചിന് ടെണ്ടുല്‍ക്കറെ തോളിലേറ്റിയതും തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണെന്ന് യൂസുഫ് പഠാന് പറയുന്നു.
ധോണിയുടെ കീഴില്‍ അന്താരാഷ്ട്ര മത്സരത്തിലെ അരങ്ങേറ്റവും ഐപിഎല്ലില്‍ ഷെയ്ന് വോണിനൊപ്പമുള്ള അരങ്ങേറ്റവും ജേക്കബ് മാര്‍ട്ടിന്റെ കീഴില്‍ രഞ്ജി അരങ്ങേറ്റവും ഓര്‍ത്തെടുത്ത യൂസുഫ് പഠാന് തന്നെ വിശ്വസിച്ച ക്യാപ്റ്റന്മാര്ക്ക് നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക