രാജ്യത്തിന്റെ വ്യാവസായിക വളർച്ചയിൽ തമിഴ്നാടിന്റേത് സുപ്രധാന പങ്കാണെന്ന് പ്രധാനമന്ത്രി നരേന്ദമോദി പറഞ്ഞു. കോയമ്പത്തൂരിൽ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായം വളരുന്നതിനുള്ള അടിസ്ഥാന ആവശ്യങ്ങളിലൊന്ന് തുടർച്ചയായ വൈദ്യുതി വിതരണമാണ്. രണ്ട് പ്രധാന വൈദ്യുതി പദ്ധതികൾ രാജ്യത്തിനായി സമർപ്പിക്കുകയും ഒരു വൈദ്യുതി പദ്ധതിക്ക് അടിത്തറയിടുകയും ചെയ്തതിൽ വളരെ സന്തോഷവാനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിനും കോവിഡ് പരിശോധന നിർബന്ധമാക്കി തമിഴ്നാട്
കർഷകരാണ് ശരിക്കും ജീവിക്കുന്നതെന്നും മറ്റുള്ളവർ കർഷകരാൽ ജീവിച്ച് അവരെ ആരാധിക്കുന്നവരാണെന്നുമുള്ള തിരുവള്ളുവരുടെ വചനങ്ങളും അദ്ദേഹം സംസാരത്തിൽ സൂചിപ്പിച്ചു. കോയമ്പത്തൂരിനും തമിഴ്നാടിനും ഏറെ ഗുണം ചെയ്യുന്ന വികസന പദ്ധതികൾക്കാണ് തുടക്കം കുറിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അരവിന്ദന്റെ സിനിമകളില്‍ വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു: മീരാ നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക