റിയാദ്: സൗദി അറേബ്യയിൽ മിനി ബസ് അപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. സൗദിയിലെ തായിഫിനടത്താണ് അപകടം നടന്നത്. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29) കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ നാലര മണിയോടടുത്താണ് അപകടം ഉണ്ടായത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട മറ്റ് രണ്ട് മലയാളി നഴ്സുമാർ പരിക്കുപറ്റി ചികിത്സയിലാണ്. റിയാദിൽ നിന്ന് ജിദ്ദയിലേക്ക് വരുന്ന വഴിക്ക് തായിഫിനടത്തു വച്ചാണ് അപകടം സംഭവിച്ചത്.
താഴ്ചയിലേക്ക് വാൻ മറിയുകയായിരുന്നു. റിയാദിൽ ക്വാറന്റീൻ പൂർത്തിയാക്കി തങ്ങൾ ജോലി ചെയ്യുന്ന ജിദ്ദയിലെ താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു നഴ്സുമാർ. മറ്റ് രണ്ട് നഴ്സുമാരായ ആൻസി, പ്രിയങ്ക എന്നിവർ തായിഫ് കിങ് ഫൈസൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക