മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ദുൽഖർ സൽമാന്റെ വാഹനകമ്പം എല്ലാവര്ക്കും അറിയാവുന്നതാണ്. മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റെയും പ്രശസ്തമായ 369 ഗാരേജ് യാഥാർത്ഥത്തിൽ ഒരു പ്രീമിയം വാഹന ഡീലർഷിപ്പിന് സമാനമാണ്.
ഒരു ട്രാഫിക് ലംഘനത്തിനാണ് ദുൽഖറിന്റെ പോർഷ പാനമേറ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സംസ്ഥാനത്തെ ഒരു ട്രാഫിക് ഐലൻഡിൽ എതിർ ദിശയിലേക്ക് കയറി പാർക്ക് ചെയ്ത നിലയിലാണ് ദുൽഖറിന്റെ പോർഷ വിഡിയോയിൽ.
അടുത്തിയെത്തിയ വീഡിയോ ഷൂട്ട് ചെയ്ത സ്കൂട്ടർ സംഘം കാറിനുള്ളിലിരിക്കുന്ന വ്യക്തിയെ നോക്കി ‘കുഞ്ഞിക്ക’ എന്ന് വിളിക്കുന്നതും ഡ്രൈവ് ചെയ്യുന്ന വ്യക്തി കൈ വീശുന്നതും വിഡിയോയിലുണ്ട്. എങ്കിലും അത് ദുൽഖർ സൽമാൻ തന്നെയോ എന്ന് വ്യക്തമല്ല.
ഇതിനിടെ ട്രാഫിക് ലൈറ്റ് പച്ച തെളിഞ്ഞതോടെ മുന്നോട്ടെടുക്കാൻ പോയ കാറിന്റെ മുൻപിലേക്ക് പോലീസ് ഉദ്യോഗസ്ഥൻ നടന്നെത്തുന്നതും. തെറ്റായ ദിശയിലൂടെ കയറി വന്ന കാർ റിവേഴ്സ് എടുക്കാൻ ആവശ്യപ്പെടുന്നത്തും വിഡിയോയിൽ കാണാം.
ആഡംബര കാർ ഓടിച്ച വ്യക്തി ഉടനെ വാഹനം റിവേഴ്സ് എടുക്കുന്നതും ഒടുവിൽ ഡിവൈഡർ അവസാനിക്കുന്നിടത്തു നിന്നും റോഡിന്റെ ഇടതു വശത്തേക്ക് തിരിഞ്ഞ് ശരിയായ ശരിയായ ദിശയിലൂടെ പോകുന്നതും വിഡിയോയിൽ കാണാം.
മുഹമ്മദ് ജസീൽ എന്ന് പേരുള്ള ഇൻസ്റ്റാഗ്രാം ഉപഭോക്താവാണ് TN.6.W.369 എന്ന നമ്പർ പ്ലെറ്റുള്ള യുവതാരത്തിന്റെ ചെന്നൈ രജിസ്ട്രേഷനുള്ള വാഹനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തരിക്കുന്നത്.
https://www.instagram.com/tv/CL8iR4cH2OJ/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക