മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ സെൻട്രൽ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വേനൽക്കാല സാഹചര്യം കൂടി മുൻ നിർത്തി റെയിൽവേ സ്റ്റേഷനുകളിൽ ജനത്തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ നടപടിയെന്നാണ് റെയിൽവേ പറയുന്നത്.
‘ഇടവഴിയിലെ കാലൊച്ച’, ഫോട്ടോയുമായി രജിഷ വിജയൻ!
നിരക്ക് വർധന താൽക്കാലികമാണെന്നും ജൂൺ 15 വരെ മാത്രമേ ഈ വർധനവുണ്ടാകു എന്നും സെൻട്രൽ റെയിൽവേ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഛത്രപതി ശിവജി ടെർമിനൽ, മുംബൈയിലെ ലോകമാന്യ തിലക് ടെർമിനൽ, താനെ, കല്യാൺ, പൻവേൽ, ഭിവാണ്ടി റോഡ് സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കിയത്.
‘എന്റെ ആശയെ എന്നോട് ചേർത്തു വച്ചതിന് ദൈവത്തിന് നന്ദി’, വിവാഹ വാര്‍ഷികത്തില്‍ മനോജ് കെ ജയൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക