മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇ ശ്രീധരൻ പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വം ആണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാറുള്ളത്. പാർട്ടി
അത്തരം നിർദേശം വെച്ചാൽ സ്വീകരിക്കും. വിവാദങ്ങളിൽ വിഷമം ഇല്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയിൽ ചേർന്നത്. ജനസേവനം മാത്രം ആണ് ലക്ഷ്യമെന്നും അദ്ദേഹം
പറഞ്ഞു.ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും വോട്ടുതേടുകയെന്ന്
സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നലെപറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക