ദൃശ്യം 2 വില്‍ അഭിനയിക്കുമ്പോള്‍ ഏറ്റവും വെല്ലുവിളി നേരിട്ട രംഗത്തെ കുറിച്ച് വെളിപ്പെടുത്തി മോഹന്‍ലാല്‍. ലോക പ്രസിദ്ധമായ ഐ.എം.ഡി.ബി ഡാറ്റബേസിന് നല്കിയ അഭിമുഖത്തിലാണ് ലാല്‍ ഈ സീനിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ബോഡി പൊലീസ് സ്റ്റേഷനിലാണോ കുഴിച്ചിട്ടതെന്ന് ചോദിച്ച് ഒരാള്‍ വന്ന് ചോദിക്കുന്ന സീനാണ് അതെന്ന് മോഹന്‍ലാല്‍ പറയുന്നു. അത് വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു. കാരണം ജോര്‍ജ്കുട്ടിക്ക് സാഹചര്യങ്ങളോടൊന്നും പെട്ടെന്ന് പ്രതികരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. പിടിക്കപ്പെടും.
അതുകൊണ്ടു തന്നെ റിയല്‍ ഇമോഷന്‍സിനെ ഉള്ളില്‍ ഒതുക്കി മറ്റേതെങ്കിലും ഒരു ഇമോഷന് മുഖത്ത് കൊണ്ടുവരണം. ആ സമയത്ത് കണ്ണുകള്‍ ചിമ്മിക്കൊണ്ട് ജോര്‍ജ്കുട്ടി അയാളോട് പോകാനാണ് പറയുന്നത്. ലാല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക