കുഞ്ചാക്കോ ബോബനും ആൻഡ്രോയിഡ് കുഞ്ഞപ്പൻ ടീമും ഒന്നിക്കുന്ന പുതിയ സിനിമയുടെ പേര് പുറത്തുവിട്ടു. ‘ന്നാ,താൻ കേസ് കൊട്’ എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പേര് പങ്കുവെച്ചത്.
എന്നാ പിന്നെ… രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം,ല്ലേ !!! രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, സന്തോഷ് ടി കുരുവിള, ആഷിഖ് അബു മധു നീലകണ്ഠൻ, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ജാഫറിക്ക, ഗായത്രി ശങ്കർ ….പിന്നെ ഞാനും !!!! ”ന്നാ,താൻ കേസ് കൊട്”. ഈ വർഷം തന്നെ കൊടുക്കും. ആന്‍ഡ്രോയിഡ് വേർഷൻ മുതൽ നാടൻ വേർഷൻ വരെ.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ്. മധു നീലകണ്ഠൻ ഛായാഗ്രഹണം. വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ജാഫർ ഇടുക്കി, ഗായത്രി ശങ്കർ തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക