മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷകളില്‍ സജീവമായ കീര്‍ത്തി സുരേഷ് മഹാനടി എന്ന സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരവും നേടി.
ഒട്ടേറെ ഹിറ്റുകള്‍ കീര്‍ത്തി സുരേഷ് സ്വന്തമാക്കിയിട്ടുണ്ട്.
ഇപോഴിതാ കീര്‍ത്തി സുരേഷിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സഹോദരി രേവതി സുരേഷ് കുമാറിന് ജന്മദിന ആശംസകള്‍ നേരുകയാണ് കീര്‍ത്തി സുരേഷ്.
നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മക്കളാണ് കീര്‍ത്തി സുരേഷും രേവതി സുരേഷും. ഇവരുടെയും കുട്ടിക്കാലത്തെ മനോഹരമായ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. ഒട്ടേറെ
പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ചില ഫോട്ടോകളില്‍ കീര്‍ത്തി സുരേഷിനെയും രേവതി സുരേഷിനെയും തിരിച്ചറിയാനും പറ്റുന്നില്ല. കീര്‍ത്തി സുരേഷ് തന്നെയാണ് തന്റെയും സഹോദരിയുടെയും ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സഹോദരിയോടുള്ള സ്നേഹം അറിയിച്ച് ജന്മദിന ആശംസകള്‍ നേരുകയാണ് കീര്‍ത്തി സുരേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക