രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതായി റിപ്പോർട്ട്. ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന പണം പിടികൂടിയത് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്. മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു.
പണം പിടികൂടിയത് പുനലൂര്‍ റെയില്‍വേ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ്. പണം പിടികൂടിയത് തെന്മലയില് വച്ചാണ്. സംശയം തോന്നിയ തമിഴ്നാട് സ്വദേശികളുടെ ബാഗ് പരിശോധിക്കുകയായിരുന്നു. എന്നാൽ അരയില്‍ കെട്ടിവച്ച നിലയിലും പണം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക