തിരുവല്ല സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഭിന്നത രൂക്ഷം. ഒരു വിഭാഗത്തിന്റെ ആരോപണം പി.ജെ ജോസഫിന്റെ അറിവോടെ പഴയ മാണി വിഭാഗത്തെ തഴയാനുള്ള നീക്കങ്ങൾ നടക്കുന്നതായാണ്. എന്നാൽ പാർട്ടിക്കുള്ളിൽ തർക്കങ്ങളില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അന്തിമ പട്ടകയിലുള്ളത് മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശ്ശേരി, ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ്, ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോള്‍ തുടങ്ങിയവരുടെ പേരുകളാണ്.
ജസ്ന തിരോധാനക്കേസ്; സിബിഐ ഏറ്റെടുത്തു
എന്നാല്‍ ഒരു വിഭാഗത്തിന്റെ ആരോപണം മാണി ഗ്രൂപ്പില്‍ നിന്നത്തിയവരെ പരിഗണിക്കുന്നില്ലെന്നും മറ്റിടങ്ങളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടും തിരുവല്ലയുടെ കാര്യത്തില്‍ നേതൃത്വം അലംഭാവം കാണിക്കുന്നതുമായാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക