ആലപ്പുഴ: എല്‍.ഡി.എഫ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് മന്ത്രി ജി.സുധാകരന് വ്യക്തമാക്കി. ആചാരങ്ങള്‍ക്ക് ഒപ്പമാണെന്നും എന്നാല്‍ അനാചാരങ്ങള്‍ക്ക് ഒപ്പമല്ലെന്നും സുധാകരന് പറഞ്ഞു. വിശ്വാസത്തെ അംഗീകരിക്കുന്നു.
എന്നാല്‍ അന്ധവിശ്വാസത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസികളെ വഴി തെറ്റിക്കാനോ അന്ധവിശ്വാസം പ്രചരിപ്പിക്കാനോ ഇല്ല. കേരളത്തിലെ മിക്ക ക്ഷേത്രങ്ങള്ക്കടുത്തും എല്‍.ഡി.എഫിനാണ് ഭൂരിപക്ഷമെന്നും സുധാകരന് വ്യക്തമാക്കി.
ശബരിമലയില്‍ 2018ല്‍ നടന്ന സംഭവങ്ങളില്‍ വിഷമമുണ്ടെന്നും അതുണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ഇന്നലെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക