തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്.നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശിവന്‍കുട്ടി ആയതിനാലാണ് അവിടെ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചതെന്നാണ് കോടിയേരിയുടെ അഭിപ്രായം .
ഉമ്മന്‍ ചാണ്ടിയല്ല അമിത് ഷാ വന്നാലും നേമത്ത് എല്‍ഡിഎഫ് ജയിക്കും. നേമത്തേയ്ക്ക് രമേശ് ചെന്നിത്തലയും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരുണാകരനെ തിരുവനന്തപുരം ലോകസഭയില്‍ പരാജയപ്പെടുത്തിയവരാണ് എല്‍ഡിഎഫ്. ഉമ്മന്‍ ചാണ്ടിക്ക് നേമത്തെക്കുറിച്ച് നന്നായി അറിയാമെന്നും കോടിയേരി പറഞ്ഞു. കേരളം ഗുജറാത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആ ബിജെപിയെ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി നേരിടുന്നത് കടലില്‍ ചാടിയാണോയെന്നും കോടിയേരി പരിഹസിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക