ഇടുക്കി : അണക്കരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തത് സ്വകാര്യ ചിട്ടി നടത്തിപ്പുകാരിയുടെ ഭീഷണിയെ തുടർന്നെന്ന ആരോപണവുമായി കുടുംബം. അണക്കര സ്വദേശി സതീഷിന്റെ ഭാര്യ രമ്യയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അസ്വഭാവിക മരണത്തിന് വണ്ടന്മേട് പൊലീസ് കേസെടുത്തു.
അണക്കര സ്വദേശിയായ സതീഷ് കുമാറിന്റെ ഭാര്യ രമ്യയെ ചൊവ്വാഴ്ച്ചയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്ന് ലഭിച്ചു.
അണക്കരയിലെ സ്വകാര്യ ചിട്ടി നടത്തിപ്പുകാരിയിൽ നിന്ന് പലതവണകളായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ വായ്പയായി രമ്യ വാങ്ങിയിരുന്നു.
പലിശയടക്കം ഇതിന്റെ മൂന്നിരട്ടിയോളം തിരിച്ചടതായി രമ്യയുടെ കുടുംബം പറയുന്നു. കൂടുതൽ തുക ഇനിയും തിരിച്ചടയ്ക്കാൻ ഉണ്ടെന്ന് ചിട്ടി നടത്തിപ്പ് കാരി പതിവായി ഭീഷണിപ്പെടുത്തിയതായുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക