നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും മത്സരത്തിനില്ലെന്നും ശോഭ കേന്ദ്രത്തെ അറിയിച്ചതായി എംടി രമേശ് വ്യക്തമാക്കുന്നു.
സ്ഥാനാർത്ഥി പട്ടികയിൽ തർക്കമില്ലെന്നും അന്തിമ തീരുമാനം സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും കേന്ദ്രനേതൃത്വമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയെന്നും പട്ടികയിൽ എല്ലാ സാമുദായിക വിഭാഗങ്ങൾക്കും പരിഗണന നൽകിയിട്ടുണ്ടെന്നും ക്രിസ്ത്യൻ സഭകളുടെ താത്പര്യം പരിഗണിച്ചിട്ടുണ്ടെന്നും എം.ടി രമേശ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക