സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപു തന്നെ നാദാപുരത്തും ബാലുശ്ശേരിയിലും യുഡിഎഫ് സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി. ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു കരുതപ്പെടുന്ന സിനിമാതാരം ധർമജൻ ബോൾഗാട്ടിക്കു വോട്ട് തേടി ഒഐസിസി റിയാദ് കമ്മിറ്റിയുടെ പേരിൽ കോക്കല്ലൂരിൽ ബോർഡ് സ്ഥാപിച്ചു. കൈപ്പത്തി ചിഹ്നത്തിലാണു വോട്ടഭ്യർഥന. സമൂഹമാധ്യമങ്ങളിലും പോസ്റ്റർ പ്രചാരണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക