സമൂഹ മാധ്യമങ്ങൾ വന്നതോടെ സിനിമകളെക്കുറിച്ച് പല തരത്തിലുള്ള ചർച്ചകൾ പതിവാണ്. അതിൽ വളരെ ഗൗരകരമായ ചർച്ചകൾ മുതൽ ട്രോളുകൾ വരെയുണ്ട്. ചിലപ്പോഴൊക്കെ ചില സിനിമകളിൽ ഉണ്ടാകുന്ന രസകരവും കൗതുകരവുമായ ചില സംഗതികൾ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ സിനിമാപേരുകളിലെ കൗതുകരമായ ഒരു കാര്യം ഇപ്പോൾ വൈറലാവുകയാണ്.
മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയുടെ പേര് ‘വൺ’ എന്നാണ്. അതുപോലെ തന്നെ വിഷ്ണു ഉണ്ണികൃഷ്ണൻ നായകന്നുകുന്ന പുതിയ ചിത്രം ‘രണ്ടും’. ഇത്തരത്തിൽ ‘ഒന്ന് മുതൽ പത്തുവരെ’ വരെ പേരുകൾ പേര് വരുന്ന പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മൻസിയ ചിറയൻകീഴ് എന്ന വ്യക്തി .
സംഭവം വൈറലായതോടെ പോസ്റ്റിന് താഴെ പത്തിന് ശേഷമുള്ള സിനിമാപേരുകളും കമന്റുകളായി വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക