മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്ന , നവാഗത സംവിധായക രതീന സംവിധാനം ചെയ്യുന്ന പുഴുവിനായി കാത്തിരിക്കുകയാണ് ആരാധകർ. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുളള വേ ഫാറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. അതേസമയം മമ്മൂട്ടിയുമൊത്തുളള ചിത്രത്തെ കുറിച്ച് മാധ്യമങ്ങളോട് പാര്‍വ്വതി മനസുതുറന്നിരുന്നു.
എനിക്കറിയില്ലായിരുന്നു ഇത് ശരിക്കും മമ്മൂട്ടി ചിത്രമാണെന്ന്. എന്നോട് കഥയുടെ ഏകദേശ രൂപം പറഞ്ഞ ശേഷമാണ് മമ്മൂക്കയായിരിക്കും ഇതില്‍ അഭിനയിക്കുന്നതെന്ന് പറഞ്ഞത്.
അപ്പോ ഞാന്‍ പറഞ്ഞു ആണോ ഉഗ്രന്‍. അത് നല്ലൊരു കാര്യമാണ്. അദ്ദേഹം ഒരു ബ്രില്ല്യന്റ് ആക്ടറാണ്. ഞാന്‍ മുന്‍പ് പറഞ്ഞ പരാമര്‍ശത്തിലും അത് തന്നെയാണ് പറഞ്ഞിരുന്നത്, പാര്‍വ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക