ജോജു ജോര്‍ജ്ജിന്റെ നായകനിലേക്കുളള ട്രാൻസ്ഫർമേഷൻ തന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞുവെന്ന്
അനൂപ് മേനോൻ. ഒരുപാട് ടേക്കുകള്‍ എടുക്കേണ്ടി വരുന്ന, വിറയോടെ സംഭാഷണങ്ങള്‍ പറയേണ്ടി വരുന്ന, ഒരു ചെറിയ നടനായാണ് താന്‍ കണ്ടിരുന്നതെന്നും അവിടെ നിന്നാണ് അദ്ദേഹം ജോഷിയുടെ പൊറിഞ്ചു മറിയം ജോസില്‍ എത്തിയതെന്നും അനൂപ് പറഞ്ഞു.
“കോക്ടെയില്‍ എന്ന സിനിമയില്‍ ചെറിയ റോളില്‍ ജോജു അഭിനയിച്ചിടുണ്ട്. ഞാന്‍ എഴുതിയ ‘ഹോട്ടല്‍ കാലിഫോര്‍ണിയ’ എന്ന സിനിമയിലും ജോജുവുണ്ട്. എന്നെ ഭയങ്കരമായി ഞെട്ടിച്ച നടനാണ് ജോജു. കാരണം എന്റെ ഈ രണ്ടു സിനിമകളില്‍ അഭിനയിക്കുമ്പോഴും വിറയോടെ ടേക്കുകള്‍ ഒരുപാട് എടുത്തു ചെയ്യേണ്ടി വന്ന നടനാണ് ജോജു. അവിടെ നിന്ന് ജോഷി സാറിന്റെ ‘പൊറിഞ്ചു മറിയം ജോസ്’ പോലെയുള്ള ഒരു സിനിമയില്‍ എത്തി നില്ക്കണമെങ്കില് ആ ട്രാന്സ്ഫര്മേഷന് എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
‘ക്യാപ്റ്റന്‍’, ‘വെള്ളം’ പോലെയുള്ള സിനിമകളില്‍ ജയസൂര്യ ഗെറ്റപ്പിലൊക്കെ വലിയ മാറ്റം വരുത്തി ചെയ്യുമ്പോഴും എനിക്ക് വലിയ അത്ഭുതമില്ല. കാരണം ജയന് ഒരു കംപ്ലീറ്റ് ആക്ടര്‍ തന്നെയാണെന്ന് ആ സിനിമ തന്നെ മനസ്സിലാക്കി തന്നിട്ടുണ്ട്. പക്ഷേ ജോജുവിന്റെ കാര്യം അങ്ങനെയല്ല, അനൂപ് മേനോന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക