മൂന്നോ നാലോ പച്ചനെല്ലിക്ക, ചീവയ്ക്ക ഇവയെടുക്കുക. രണ്ടിന്റെയും ഉള്ളിലെ കുരു കളഞ്ഞതിനു ശേഷം ഒരു രാത്രി വെള്ളത്തിലിട്ടു വയ്ക്കുക.
ശേഷം ഇവ രണ്ടും കൂടി അരച്ചെടുത്ത് തലയോട്ടിയിൽ പുരട്ടുക. രണ്ട് മണിക്കൂറിനു ശേഷം കഴുകുക. ഷാംപൂ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
നെല്ലിക്ക – തൈര് ഹെയർ മാസ്ക്
മുടികൊഴിച്ചിലിന്റെ ഒരു പ്രധാന കാരണക്കാരൻ ശിരോചർമത്തിലെ താരനാണ്. രണ്ട് നെല്ലിക്കയും അൽപം തൈരുമുണ്ടെങ്കിൽ താരനിൽ നിന്ന് രക്ഷനേടാം. രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ഇതിൽ അൽപം തൈരു ചേർത്ത് തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ ഹെയർപാക്ക് ഏറെ ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക