മുംബൈ: മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയില്‍ അസുഖബാധിതയായ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍.
ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ ഭാര്യയെ 45കാരന് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വീടിന് പുറത്തെത്തി രക്തം പുരണ്ട വസ്ത്രങ്ങള്‍ ഇയാള്‍ നശിപ്പിക്കുന്നത് കണ്ടതോടെ അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസെത്തി മൃതദേഹവും വസ്ത്രങ്ങളും കൊലപ്പെടുത്താനുപയോഗിച്ച ആയുധവും കണ്ടെടുത്തു.
ഭാര്യയുടെ അസുഖവും ചികിത്സയും മനംമടുപ്പിച്ചതാണ് കൊലപാതക കാരണമെന്ന് തൊഴില്‍ രഹിതനായ ഭര്‍ത്താവ് പൊലീസില്‍ മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക