ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു, ഭൂഷണ്, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള പരീക്ഷ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന കോഴ്സ് അപ്പര്‍ പ്രൈമറി അധ്യാപക യോഗ്യതയായി അംഗീകരിച്ചതാണ്. പട്ടികജാതി വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 8547126028.
പ്രതികരിക്കാൻ ഇവിടെ എഴുതുക