ന്യൂഡല്‍ഹി: കെ സുധാകരനടക്കം പല നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതായി പിസി ചാക്കോ. സംസ്ഥാനതലത്തിലുള്ള പല നേതാക്കളും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിടുമെന്നും ചാക്കോ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്ലാ കഴിവും ഉപയോഗിച്ച് ശോഭ സുരേന്ദ്രനെ ജയിപ്പിക്കുമെന്ന് വി മുരളീധരന്
തന്നെ ബന്ധപ്പെട്ട നേതാക്കന്മാരില് പലരും അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് വരുമെന്നും കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോവുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെപ്പോലെയുള്ള കരുത്തരായ സംസ്ഥാന നേതാക്കളെ നിയന്ത്രിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും കോണ്‍ഗ്രസിന് ഒരു ഹൈക്കമാന്‍ഡ് ഉണ്ടെന്നുപോലും താന്‍ കരുതുന്നില്ലെന്നും പിസി ചാക്കോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക