പുതിയ ചിത്രം ‘കള’ എ സര്‍ട്ടിഫിക്കറ്റ് നേടിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് നടന് ടൊവിനോ തോമസ്. സെന്‍സറിംഗ് കഴിഞ്ഞ ശേഷം ടൊവിനോ ഇക്കാര്യം പോസ്റ്റ് ചെയ്യുകയായിരുന്നു.
സിനിമാ ചിത്രീകരണത്തിനിടെ നായകന് ടൊവിനോ തോമസ് വയറിനുള്ളില്‍ പരിക്കേറ്റ് ഐ.സി.യുവിനുള്ളില്‍ കഴിഞ്ഞതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ് ‘കള’. മനുഷ്യനും വന്യജീവിതവും പ്രമേയമാവുന്ന ചിത്രം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്നു.
ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മാണം. മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. യദു പുഷ്പാകരനും രോഹിതും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് കള. ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഷൂട്ടിങ്ങിനിടെ വയറിനുള്ളിലെ രക്തക്കുഴലിനേറ്റ മുറിവ് കാരണം ടൊവിനോ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കപ്പെടുകയും പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ അധികം വൈകാതെ ആശുപത്രി വിടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ മാസത്തിലാണ് ടൊവിനോ തോമസിന് ആക്ഷന്‍ രംഗത്തിനിടെ പരിക്കേറ്റത്.ടൊവിനോയെ കൂടാതെ ലാല്‍, ദിവ്യ പിള്ള, മൂര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങള്‍ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക