ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പത്രിക സമർപ്പിക്കുന്നത് ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ട്രേറ്റിലെത്തിയാണ്. എന്നാൽ വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കില്ലെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാളയാർ പെൺകുട്ടികളുടെ അമ്മ തീരുമാനിച്ചത്. മക്കൾക്ക് നീതി തേടി സംസ്ഥാനത്തുടനീളം നടത്തുന്ന യാത്ര തൃശൂരെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം അമ്മ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക