വാളയാർ കേസ് സിബിഐക്ക് വിട്ടു. ഉത്തരവ് ഹൈക്കോടതിയുടേതാണ്. കൂടാതെ സിബിഐക്ക് എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. കേസ് നേരത്തെ സിബിഐക്ക് വിട്ടുക്കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും ഇതിൽ ചില അവ്യക്തതകൾ നിലനിന്നിരുന്നു. എന്നാൽ ഇതിൽ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ വേണ്ടത് എന്ന അവ്യക്തതയാണ് നിലനിന്നിരുന്നത്.
ശബരിമല പ്രചാരണ വിഷയമാക്കിയത് കടകംപള്ളി സുരേന്ദ്രനെന്ന് ശോഭ സുരേന്ദ്രന്
കുട്ടിയുടെ മാതാവ് ഈ അവ്യക്തകൾ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി മേൽനോട്ടത്തിലൊരു അന്വേഷണമാണ് മാതാവ് ആവശ്യപ്പെട്ടിരുന്നത്. ഈ ഘട്ടത്തിലാണ് കോടതി ഇടപെടൽ. ഇനിയും അന്വേഷണം ഏറ്റെടുക്കുന്നത് വൈകിയാൽ അകേസിനെ അത് ബാധിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക