മുംബൈ: വിചിത്രമായ പലതരം സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ള ഒരു ജപ്പാനിസ് യുവതി യഥാർത്ഥത്തിൽ ആരാണെന്ന് മനസിലാക്കിയപ്പോൾ സോഷ്യൽ മീഡിയ ശരിക്കും ഞെട്ടി. ജപ്പാനീസ് ബൈക്കറായ യുവതി യഥാർത്ഥത്തിൽ അൻപത് വയസുള്ള പുരുഷനായിരുന്നു അത്.
@azusagakuyuki എന്ന ട്വിറ്റർ അക്കൗണ്ട് 20,000 ആളുകൾ ഫോളോ ചെയ്യുന്നുണ്ട്. ഒരു സ്ത്രീ ആണെന്ന് കരുതിയാണ് ആളുകൾ ഇത് ഫോളോ ചെയ്യുന്നത്. യഥാർത്ഥിൽ ലാഡ്ബിബിൾ എന്ന പുരുഷന്
ആയിരുന്നു.
തന്റെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ അദ്ദേഹം സംതൃപ്തനായിരുന്നു. നീണ്ട മുടിയുള്ള അയാൾ ഒരു സ്ത്രീയെ ആണെന്ന രീതിയിൽ ആയിരുന്നു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഫേസ്ആപ്പ്, ഫോട്ടോഷോപ്പ് തുടങ്ങിയ ആപ്പ് ഉപയോഗിച്ചായിരുന്നു ഇയാൾ രൂപമാറ്റം വരുത്തിയത്.
അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ നിന്ന് തന്നെയാണ് ആളുകൾ അത് പുരുഷനാണെന്ന് കണ്ടുപിടിച്ചത്. ചിത്രത്തിൽ മിററിൽ കണ്ട പ്രതിബിംബത്തിലൂടെയാണ് അത് ഒരു പുരുഷനാണെന്ന് ആളുകൾ തിരിച്ചറിഞ്ഞത്.
ബൈക്കിന്റെ മുൻപിൽ നിൽക്കുന്ന ചിത്രങ്ങൾ ബൈക്കർ പതിവായി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇത്രയുംകാലം അത് ഒരു പുരുഷനാണെന്ന് ആർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.
ഫെബ്രുവരി 11 ന് യുവതി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെക്കുറിച്ചാണ് നെറ്റിസൻമാർ സംശയം പ്രകടിപ്പിച്ചത്. റിയർ-വ്യൂ മിററിൽ, അവളുടെ ചിത്രമായിരിക്കേണ്ട സ്ഥലത്ത്, നെറ്റിസൺമാർ ഒരു മധ്യവയസ്കന്റെ റിഫ്ലക്ഷനാണ് കണ്ടത്.
തുടർന്ന് ഒരു ജാപ്പനീസ് ടി. വി ഷോ ആണ് അത് പെണ്ണല്ല ആണെന്ന് വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക