തിരുവനന്തപുരം : മലയാളത്തിന്റെ സൂപ്പർ താരം പൃഥ്വിരാജിനെ പോലെത്തന്നെ അല്ലി എന്ന് വിളിക്കുന്ന മകൾ അലംകൃതക്കും ആരാധകർ ഏറെയാണ്.
കുഞ്ഞു താരത്തിന്റെ വിശേഷങ്ങൾ പൃഥ്വിയും ഭാര്യ സുപ്രിയയും വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ സമൂഹമാധ്യമങ്ങൾ വഴി പങ്കുവക്കാറുള്ളൂ. അതിലൊന്നും തന്നെ അല്ലിയുടെ മുഖം വ്യക്തമാക്കുകയും ഇല്ല. മകളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന മാതാപിതാക്കളാണ് ഇരുവരും.
ഇപ്പോഴിതാ ഡാഡയും മകളും ഒരുമിച്ചുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോന്. അല്ലിയുടെ മുഖം വ്യക്തമല്ലെങ്കിലും ഭാഗീകമായി കാണാവുന്ന തരത്തിലാണ് ചിത്രം.
”വെള്ളിയാഴ്ച രാത്രിയിലെ വിനോദം ഇതാണ്. സീറിയൽ ബോക്സിൽ വിട്ട് പോയ വാക്ക് കണ്ടെത്തുകയാണ്”. പൃഥ്വിയും അല്ലിയും ചേര്‍ന്ന് വിട്ട് പോയ വാക്ക് കണ്ടെത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിച്ചു. പൃഥ്വിയുംചിത്രം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക