മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്ജ്, നിമിഷ സജയന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആവുന്ന നായാട്ടിന്റെ ട്രെയിലര്‍ പുറത്തിറക്കി. ജോസഫിന് ശേഷം ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഒരു പൊലീസ് കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് നായാട്ട്. ‘നായാട്ട്’ സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. മഹേഷ് നാരായണന്, രാജേഷ് രാജേന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അന്‍വര്‍ അലി എഴുതിയ വരികള്‍ ഈണമിട്ടിരിക്കുന്നത് വിഷ്ണു വിജയ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്. സൗണ്ട് ഡിസൈനിങ് അജയന് അടട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിര്‍വഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവിയര്‍. ഓള്‍ഡ് മോങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈന്‍സ് കൈകാര്യം ചെയ്തിരിക്കുന്നത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
മാര്ട്ടിന് പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന് മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ എട്ടിന് തിയ്യറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക