ലോകത്തിപ്പോഴും കോവിഡ് മഹാമാരി ഉണ്ടാക്കിയ ആശങ്കകൾ പൂർണമായും നിലച്ചിട്ടില്ല. ഇപ്പോഴും പല രാജ്യങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. ഇന്ത്യയിപ്പോഴും സജീവമായി തന്നെ വാക്സിനേഷൻ നടക്കുന്നുണ്ട്. അതേസമയം, 76 രാജ്യങ്ങളിലേക്ക് ഇന്ത്യ ഇതിനോടകം തന്നെ ആറ് കോടിയിലധികം കോവിഡ് 19 വാക്സിൻ അയച്ചു കഴിഞ്ഞു. മെയ്ഡ് ഇൻ ഇന്ത്യ വാക്സിനുകൾ മിക്ക രാജ്യങ്ങളിലേക്കും ഇന്ത്യ ഒന്നിലധികം പദ്ധതികൾ വഴി വിതരണം ചെയ്തിട്ടുണ്ട്.
പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്ഡമൈസേഷന് നടത്തി
70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിൻ പാകിസ്താന് നൽകുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. കോവിഡ് വാക്സീനുകൾ എല്ലാ രാജ്യങ്ങൾക്കും തുല്യമായി ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ലോകത്തെ മൂന്നിൽ രണ്ട് രണ്ട് രാജ്യങ്ങളും ഒരുമിച്ച് തുടങ്ങിയ ആഗോള സഹകരണമാണ് കോവാക്സ്. ഒന്നര മാസം മുൻപാണ് വിവിധ രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനായി ഇന്ത്യ ‘വാക്സിൻ മൈത്രി’ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക