ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. അവസാന റൗണ്ടിൽ 17 മലയാള ചിത്രങ്ങളുണ്ടെന്നാണ് സൂചന. കേരളത്തിന് പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ ജെല്ലിക്കെട്ടും, മരയ്ക്കാറും, വെയിൽമരങ്ങളും വാസന്തിയുമാണ്.
2019 ലെ പുരസ്കാരങ്ങൾ കൊവിഡ് മൂലം കഴിഞ്ഞ വർഷം പ്രഖ്യാപിക്കാൻ സാധിച്ചിരുന്നില്ല. ഈ വർഷം പ്രഖ്യാപിക്കുന്നത് 2019 ലെ ചലച്ചിത്ര പുരസ്കാരമാണ്. വിവിദ വിഭാഗങ്ങളിൽ മോഹൻലാൽ കേന്ദ്രകഥാപാത്രത്തിലെത്തിയ മരക്കാറിനെ പരിഗണിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക