പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം അന്തര്‍സംസ്ഥാന യാത്രകള്‍ക്കോ, സാധന സാമഗ്രികള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനോ വിലക്കുകളില്ല.
കോവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജില്ലാ, ഉപജില്ലാ, നഗരം, വാര്‍ഡ് തലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അനുമതിയുണ്ട്. അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുതെന്നും നിർദേശത്തിൽ പറയുന്നു. മുൻപ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക