കോട്ടയം: മഹാരാജാസിലെ അഭിമന്യുവിന്റെ കൊലപാതകത്തോടെ അവസാനിപ്പിച്ചതാണ് വര്‍ഗ്ഗീയ വാദികളുമായുള്ള ബന്ധമെന്ന് പി സി ജോര്‍ജ്. ഈരാറ്റുപേട്ട താന്‍ ഉണ്ടാക്കിയ മുനിസിപ്പാലിറ്റിയാണ്.
അവിടുത്തെ ചെറിയൊരു വിഭാഗം ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് ഇന്ത്യയോട് സ്നേഹമില്ലെന്നും പിസി ജോര്‍ജ് ആരോപിച്ചു.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മേഖലയില്‍ ഇനി പ്രചാരണം നടത്തില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
വര്‍ഗ്ഗീയതയ്ക്ക് കൂട്ടുനില്ക്കുന്നവരുമായുള്ള എല്ലാ ബന്ധവും താന്‍ അവസാനിപ്പിച്ചുവെന്നും വര്‍ഗ്ഗീയതയ്ക്ക് കൂട്ടുനില്‍ക്കാനോ ജനാധിപത്യത്തെ പരാജയപ്പെടുത്താനോ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക