കോട്ടയം പാറത്തോടിൽ പി.സി ജോർജ്ജിന്റെ പ്രചരണത്തിനിടയിൽ സംഘർഷമുണ്ടായതായി റിപ്പോർട്ട്. കൂടാതെ സി.പി.എം- ജനപക്ഷം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സി.പി.എം പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയെന്ന് പി.സി ജോർജ് പറഞ്ഞു.
വ്യാജവോട്ടിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി കോണ്‍ഗ്രസ്
പി.സി.ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രചരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് ആവര്‍ത്തിക്കുകയും അഭ്യര്‍ഥിക്കുകയും ചെയ്തു. ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി.സി.ജോര്‍ജ് മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക