എക്സിറ്റ് പോളുകൾക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് എക്സിറ്റ് പോളുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ മറ്റു മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. 1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി.
ഇതിൻ പ്രകാരം ഇന്ന് രാവിലെ ഏഴു മണി മുതൽ ഏപ്രിൽ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകൾ നടത്തരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും.
നിഗൂഡതകളുമായി ജോജു ജോർജ്ജും പൃഥ്വിരാജും; ‘സ്റ്റാർ’ ഏപ്രിൽ 9ന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക