വാക് വിത്ത് സാനു എന്ന പേരിൽ പദയാത്ര നടത്തുകയാണ് ഇടത് സ്ഥാനാർഥി വിപി സാനു. നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിയ്ക്കുന്ന സാനുവിന്റെ പദയാത്ര ശ്രദ്ധേയമാകുകയാണ്. തനിയ്ക്ക് ലീഗ് കേന്ദ്രങ്ങളിൽ നിന്ന് പോലും പിന്തുണ ലഭിക്കുന്നണ്ടന്ന് വി പി സാനു പറഞ്ഞു.
ഇനി എക്സിറ്റ് പോൾ ഫലങ്ങളില്ല, മാധ്യമങ്ങളിലെ എക്സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി
സിഎഎയും എൻആർസിയും ഉയർത്തിക്കാണിച്ചുകൊണ്ടാണ് സാനുവിന്റെ പ്രചാരണം. സിഎഎ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേരളം ഉറപ്പിച്ചു പറയുകയാണ്. കേരളത്തിൽ സിഎഎ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കുള്ള പ്രതികരണം കൂടിയാണ് തന്റെ പദയാത്ര. ചില ലീഗ് കേന്ദ്രങ്ങളിൽ നിന്ന് പിന്തുണ വരുന്നുണ്ട്, എന്നാൽ അതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരും ഉണ്ട്. മക്കരപ്പറമ്പിൽ വച്ച് പ്രകടനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചത് അവരുടെ പരാജയഭീതി കാണിക്കുന്നതാണെന്നും സാനു വ്യക്തമാക്കി. എത്ര പ്രകോപനമുണ്ടായാലും പാതിവഴിക്ക് ഇട്ടിട്ടുപോവില്ല എന്നാണ് തനിക്ക് നൽകാനുള്ള ഉറപ്പെന്നും സാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക