കണ്ണൂർ :ജില്ലയില്‍ നാളെ (മാര്‍ച്ച് 28) സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന് ഉണ്ടായിരിക്കില്ല. എട്ട് സ്വകാര്യ ആശുപത്രികള്‍ ഇന്ന് വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നിരക്കിലും വാക്സിനേഷന് ലഭ്യമാക്കും.
ഈ നാല് കാര്യങ്ങള്‍ ഓര്‍ത്തുവച്ചോളൂ; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി കത്രീന കൈഫ്
കോവിന്‍ വെബ്സൈറ്റോ ആരോഗ്യസേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കാം. www.cowin.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ യുവര്‍ സെല്‍ഫ് എന്ന ഓപ്ഷന് തിരഞ്ഞെടുക്കണം. തുറന്നു വരുന്ന വിന്‍ഡോയില്‍ മൊബൈല്‍ നമ്പര്‍ നല്കി ഗെറ്റ് ഒടിപി എന്ന ഓപ്ഷന് ക്ലിക് ചെയ്യുക. മൊബൈലില്‍ വരുന്ന ഒടിപി നല്‍കുക. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയിലെ നമ്പറും വ്യക്തിഗത വിവരങ്ങളും നല്കിയാല് രജിസ്റ്റേര്‍ഡ് എന്ന സന്ദേശം ലഭിക്കും. തുടര്‍ന്ന് ലഭ്യമാകുന്ന വാക്സിനേഷന് കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായത് തെരഞ്ഞെടുക്കുക. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ നാല് പേരെ രജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരും അവരവരുടെ തിരിച്ചറിയല്‍ രേഖ വിവരങ്ങള്‍ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക