ദാമ്പത്യത്തിൽ സെക്സിന് വളരെയേറെ പ്രധാന്യമുണ്ട്.ദാമ്പതികളുടെ സ്നേഹം കൂടുതല്‍ ദൃഢമാക്കാന്‍ സെക്സ് വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ പലപ്പോഴും പങ്കാളികള്‍ വരുത്തുന്ന ചില തെറ്റുകള്‍ ലൈംഗിക ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്.
സെക്സില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫോര്‍പ്ലേ. സുരാജ് വെഞ്ഞാറമൂടിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെയാണ് മലയാളികളില്‍ പലര്‍ക്കും ഈ വാക്ക് സുപരിചിതമായത്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ സന്തോഷമുളവാക്കുന്ന ഒന്നാണ് ഫോര്‍പ്ലേ. എന്നാല്‍ പലരും ഇതിന് മുതിരാറില്ല. മതിയായ ഫോര്‍പ്ലേ ഇല്ലാത്തത് പല സ്ത്രീകള്‍ക്കും പങ്കാളിയോട് താല്പര്യക്കുറവ് ഉണ്ടാകാന്‍ കാരണമാകും.
പങ്കാളിയില്‍ സന്തോഷം ഉണ്ടാക്കുന്ന രീതിയിലുള്ള വാക്കുകള്‍ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നു. ഉദാഹരണത്തിന് ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന വാക്ക്. ലൈംഗിക വേളയില്‍ സംസാരിക്കുമ്ബോള്‍ ഇത്തരം വാക്കുകള്‍ വൈകാരിക ഉത്തേജനവും, ശാരീരിക ഉത്തേജനം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സന്തോഷകരമായ നിമിഷങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ലൈംഗിക ബന്ധത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് രതിമൂര്‍ച്ഛ. രതിമൂര്‍ച്ഛ സന്തോഷകരമായ നിമിഷങ്ങളിലേക്ക് നയിക്കുന്നു. പങ്കാളിയുടെ ഇഷ്ടങ്ങള്‍ മനസിലാക്കേണ്ടത് അനിവാര്യമാണ്. എപ്പോഴും ഒരേ സ്ഥലത്ത് നിന്ന് തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മടുപ്പുണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക