ഐ.പി.എല്ലിന്റെ 14ാം സീസണിലും മുംബൈ ഇന്ത്യന്‍സ് ജേതാക്കളാവുമെന്ന് ടീമിന്റെ ടാലന്റ് സ്കൗട്ടും മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ പാര്‍ഥീവ് പട്ടേല്‍. ഇത്തവണയും ജേതാക്കളായി മുംബൈ കിരീടവേട്ടയില്‍ ഹാട്രിക് തികയ്ക്കുമെന്ന് പാര്‍ഥീവ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു സീസണുകളിലും മുംബൈയായിരുന്നു ചാമ്പ്യന്മാര്.
‘വരാനിരിക്കുന്ന സീസണിനു മുമ്പ് മുംബൈ എല്ലാ ഏരിയകളും കവര്‍ ചെയ്തു കഴിഞ്ഞു. പോരായ്മകളൊന്നും ഇപ്പോള്‍ ടീമിന് ഇല്ല. കഴിഞ്ഞ സീസണിലേതു പോലെ തന്നെ വളരെ ശക്തമായ ടീമാണ് ഇത്തവണയും മുംബൈയ്ക്കു വേണ്ടി ഇറങ്ങുക. പരിചയസമ്പന്നനായ സ്പിന്നറുടെ അഭാവം ഇത്തവണത്തെ ലേലത്തിലൂടെ ടീം പരിഹരിച്ചു കഴിഞ്ഞു.’
‘പുതിയ സീസണില്‍ മുംബൈയുടെ ആദ്യത്തെ ഒമ്പത് മല്‍സരങ്ങളും കളിക്കുന്നത് ചെന്നൈ, ഡല്‍ഹി എന്നീവിടങ്ങളിലെ വേഗം കുറഞ്ഞ പിച്ചുകളിലാണ്. എന്നാല്‍ ഇതു ടീമിനു ഒരു തിരിച്ചടിയാവുമെന്ന് ഞാന്‍ കരുതുന്നില്ല’ പാര്‍ഥീവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക