യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണം നിര്‍ത്തിവച്ച് നടന് സലിം കുമാര്‍. ശരീരികമായി വയ്യാതായതോടെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ഓഡിയോയും വീഡിയോയും അയച്ചു കൊടുക്കുകയാണ് സലിം കുമാര്‍ ഇപ്പോള്‍. പത്തു മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനു പോയി, ശാരീരികമായി വയ്യാതായി.
ഡോക്ടര്‍ പറഞ്ഞതു കൊണ്ട് റെസ്റ്റെടുക്കുകയാണ് എന്നാണ് താരം പറയുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സലിം കുമാറിനെ പ്രചാരണത്തിനായി വിളിക്കുന്നുണ്ട്. നിങ്ങള്‍ക്കു വേണ്ട വിഡിയോയും ഓഡിയോയും ഉടനെ അയച്ചു തരാം എന്ന മറുപടിയാണ് എല്ലാവരോടും ഇപ്പോള്‍ താരം പറയുന്നത്.
മണ്ഡലത്തില്‍ ഓടി നടന്ന് പ്രചാരണം ചെയ്യാന്‍ വയ്യാത്തതു കൊണ്ട് യുഡിഎഫ് വോട്ടര്‍മാര്‍ക്ക് സലിംകുറിന്റെ ശബ്ദ സന്ദേശം അയച്ചു കൊടുത്താണ് ഇപ്പോഴത്തെ പ്രചാരണം. ഇതിനിടയില്‍ സുഹൃത്തായ ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കോളും താരത്തെ തേടിയെത്തി.
”നീ എവിടെ വേണമെങ്കിലും പൊക്കോളൂ….ദയവായി ഇവിടെ എനിക്കെതിരെ വന്ന് പ്രസംഗിക്കരുത്” എന്ന് സ്ഥാനാര്‍ത്ഥി. ഉറപ്പായും വരില്ലൈന്ന് സമ്മതിച്ചതായും സലീം കുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക