സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കൊവിഡ് വാക്സീന് നല്കി തുടങ്ങി. 45 വയസിന് മുകളില്‍ പ്രായമുള്ള 52,097 പേര്‍ക്കാണ് വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് വാക്സീന് നല്‍കിയത്. 791 സര്‍ക്കാര്‍ ആശുപത്രികളും 361 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1,152 വാക്സിനേഷന് കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരുന്നത്.
സംസ്ഥാനത്ത് ഇതുവരെ 36,31,372 ഡോസ് വാക്സീനാണ് ആകെ നല്‍കിയത്. അതില്‍ 32,21,294 പേര്‍ക്ക് ആദ്യഡോസ് വാക്സീനും 4,10,078 പേര്‍ക്ക് രണ്ടാം ഡോസ് വാക്സീനും നല്‍കിയിട്ടുണ്ട്. ഇതില്‍ 34,89,742 പേര്‍ക്ക് കോവിഷീല്‍ഡ് വാക്സീനും 1,41,630 പേര്‍ക്ക് കോവാക്സീനുമാണ് നല്‍കിയത്. 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സീന് സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക