മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ ഗായകനാണ് മധു ബാലകൃഷ്ണൻ. വർഷങ്ങളായി സിനിമാ ഗാനരംഗത്ത് സജീവമായ ഗായകൻ പുതിയ ചുവടു കൂടി വയ്ക്കുകയാണ്. മധു ബാലകൃഷ്ണൻ ഇനി ചലച്ചിത്ര സംഗീത സംവിധാന രംഗത്തും സജീവമാകാൻ ഒരുങ്ങുകയാണ്. അതിന്റെ ആദ്യ ചുവട് വച്ച് കഴിഞ്ഞു. ‘പൂമുടിച്ച് പുതുമനെപോലെ ദീപാവലിക്ക് പുതുമയ്, കണ്ണീരും മുത്താകും വരും….’ പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ തമിഴും മലയാളവും ഇടകലര്‍ത്തി രചിച്ച ഗാനത്തിനാണ് മധു ബാലകൃഷ്ണന് സംഗീതം നല്‍കിയത്.
സാന്ദ്രയുടെ തങ്കക്കൊലുസുകൾക്ക് മൂന്നാം പിറന്നാൾ; കുഞ്ഞുരാജകുമാരിമാരായി ഒരുങ്ങി തങ്കക്കൊലുസുകൾ
ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന് സംവിധാനം ചെയ്യുന്ന യുവ താരങ്ങളുടെ ചിത്രം ‘മൈ ഡിയര്‍ മച്ചാനി’ലൂടെയാണ് മധു ബാലകൃഷ്ണന് സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അഗ്രഹാരത്തിന്റെ പശ്ചാത്തലത്തില്‍ സാഹോദര്യവും പ്രണയവും മാതൃവാത്സല്യവുമൊക്കെ ഒപ്പിയെടുക്കുന്ന മനോഹരമായ ഗാനമാണിത്. ഏറെ കാലമായി തന്റെ സ്വരമാധുരിയുടെ ആസ്വാദകരെ ആവേശം കൊള്ളിച്ച മധുവിന്റെ പുതിയ ചുവടു വയ്പ്പും ആസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്.
ഒരു കോടി വീട്ടിൽനിന്ന് എടുത്തായാലും അത് ചെയ്യും; ഉറപ്പുമായി സുരേഷ് ഗോപി
പ്രതികരിക്കാൻ ഇവിടെ എഴുതുക